Daily Horoscope
✕

ദക്ഷിണാഫിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ രഹാനയെ കളിപ്പിക്കരുത്, കളിക്കേണ്ടത് ആ താരം: ല‌ക്ഷ്‌മൺ

Webdunia
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (20:32 IST)
ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഇപ്പോളിതാ 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ സീനിയർ താരം അജിങ്ക്യ രഹാനയ്ക്ക് പകരം ശ്രേയസ് അയ്യരെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്‌മൺ.
 
മികച്ച പ്രകടനത്തിന് ശേഷം ടീമിൽ തുടർച്ച ലഭിക്കുക എന്നത് ഏതൊരു പുതിയ താരത്തിനും ആവശ്യമാണ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി കണ്ടെത്തിയ ഒരു താരത്തിനെ പുറത്തിരുത്തുന്നത് ശരിയല്ല.അതിനാൽ തന്നെ ആദ്യ ടെസ്റ്റിൽ രഹാനെക്ക് പകരം അയ്യരാവും കളിക്കുക. ഇതിന് പുറമെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമില്‍ ഇടം കിട്ടാതിരുന്ന മധ്യനിര ബാറ്റര്‍ ഹനുമാ വിഹാരിയും തന്‍റെ ടീമിലുണ്ടാവുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. 
 
കോലിയുടെ ടീമില്‍ ആദ്യ അഞ്ച് പേര്‍ സ്പെഷലിസ്റ്റ് ബാറ്റര്‍മാരായിരിക്കും. റിഷഭ് പന്ത് ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും. അതുകൊണ്ടുതന്നെ വിഹാരിക്ക് സാധ്യതയുണ്ട് ലക്ഷ്‌മൺ പറഞ്ഞു. അതു‌പോലെ ആദ്യ ടെസ്റ്റില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ കളിക്കാനിറങ്ങണമെന്നും ലക്ഷ്മണ്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

മറ്റേത് രാജ്യത്താണെങ്കിലും ടി20യിലും ഓപ്പണർ ഗില്ലായിരിക്കും: സെഞ്ചുറി നേട്ടത്തെ പ്രശംസിച്ച് വസീം ജാഫർ

കുൽദീപ് ഇല്ലാതെ ലോകകപ്പ് ചിന്തിക്കണ്ട, ചാമ്പ്യൻ ബൗളറെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments