Daily Horoscope
✕

Rohit Sharma: 'റിതികയും കുഞ്ഞും സുഖമായിരിക്കുന്നു'; ടീമിനു വേണ്ടി ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ രോഹിത്?

പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിനു പരുക്കേറ്റതും രോഹിത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്

രേണുക വേണു
ഞായര്‍, 17 നവം‌ബര്‍ 2024 (11:12 IST)
Rohit Sharma: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിച്ചേക്കും. ഭാര്യയുടെ പ്രസവത്തിനായി രോഹിത് ആദ്യ ടെസ്റ്റ് കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രോഹിത്തിന്റെ ഭാര്യ റിതികയുടെ ഡെലിവറി വെള്ളിയാഴ്ച കഴിഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡെലിവറി കഴിഞ്ഞതിനാല്‍ രോഹിത് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനായി ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് വിവരം. 
 
ആദ്യ ടെസ്റ്റിന്റെ ദിവസങ്ങളില്‍ ആയിരിക്കും റിതികയുടെ ഡെലിവറി എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഭാര്യക്കൊപ്പം ആയിരിക്കാന്‍ വേണ്ടി പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറഞ്ഞതിലും നേരത്തെ ഡെലിവറി നടന്ന സാഹചര്യത്തില്‍ പെര്‍ത്ത് ടെസ്റ്റിനായി രോഹിത് ഇന്ത്യയില്‍ നിന്ന് ഉടന്‍ തിരിക്കുമെന്നാണ് വിവരം. 
 
പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിനു പരുക്കേറ്റതും രോഹിത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്. ഗില്ലിന് ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത്തിന്റെ അഭാവം കൂടിയാകുമ്പോള്‍ ടീമിനു കനത്ത തിരിച്ചടിയാകും. അതിനാല്‍ കൂടിയാണ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഹിത് എത്തിയില്ലെങ്കില്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ നയിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

രോഹിത്തോ കോലിയോ പോലും എന്നെ ഇത്ര പ്രയാസപ്പെടുത്തിയിട്ടില്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാരയെന്ന് പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments