Publish Date: Wed, 27 Jul 2022 (20:09 IST)
Updated Date: Wed, 27 Jul 2022 (20:12 IST)
ഒക്ടോബറിൽ തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിലെ വിജയികളെ പ്രവചിച്ച് മുൻ ഓസീസ് നായകനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങ്. ഇത്തവണയും ഓസീസ് കിരീടം നേടുമെന്നാണ് പോണ്ടിങ് അഭിപ്രായപ്പെടുന്നത്. ഇന്ത്യയായിരിക്കും ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികളെന്നും മുൻ നായകൻ പ്രവചിക്കുന്നു.
ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടൂർണമെൻ്റ് ആയതിനാൽ ഓസീസിന് മുൻതൂക്കമുണ്ടെന്നാണ് പോണ്ടിങ്ങിൻ്റെ അഭിപ്രായം. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് എന്നത് ഓസീസിൻ്റെ സാധ്യതകളെ ഉയർത്തുന്നു. ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമെ ഇംഗ്ലണ്ടും ലോകകപ്പിൽ വലിയ മുന്നേറ്റം നടത്തും. ബാബർ അസമിന് തിളങ്ങാനായില്ലെങ്കിൽ പാകിസ്ഥാൻ ടൂർണമെൻ്റിൽ അധികം മുൻപോട്ട് പോകില്ലെന്നും പോണ്ടിങ് പറയുന്നു.