Daily Horoscope
✕

വിരാട് അടുത്ത കളി ഉണ്ടാകും, മറ്റൊന്നും ഞാന്‍ പറയുന്നില്ല: അജിങ്ക്യ രഹാനെ

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (18:38 IST)
വിരാട് കോലി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ ടീമിന് പുറത്തിരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി രഹാനെ. കോലി അടുത്ത കളിയില്‍ ഉണ്ടാകുമെന്ന് രഹാനെ പറഞ്ഞു. 'മുംബൈ ടെസ്റ്റിനായി കാത്തിരിക്കാം. മറ്റ് കമന്റുകളൊന്നും ഞാന്‍ പറയുന്നില്ല. മാനേജ്‌മെന്റ് എല്ലാ തീരുമാനങ്ങളും എടുക്കും,' രഹാനെ പറഞ്ഞു. 
 
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ മുംബൈ ടെസ്റ്റിലും നിലനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. അങ്ങനെ വന്നാല്‍ കോലി തിരിച്ചെത്തുമ്പോള്‍ നിലവിലെ ടീമില്‍ നിന്ന് ഒരു ബാറ്റര്‍ പുറത്തിരിക്കേണ്ടിവരും. രഹാനെയും ചേതേശ്വര്‍ പൂജാരയുമാണ് റെഡ് ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ രഹാനെയുടെ ഫോം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശരാശരിയില്‍ താഴ്ന്ന പ്രകടനമാണ് രഹാനെ നടത്തിയിരിക്കുന്നത്. അതിനാല്‍ രഹാനെയെ മുംബൈ ടെസ്റ്റില്‍ കളിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് രഹാനെയുടെ പ്രതികരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ല, നടക്കുന്നത് ഗംഭീറിന്റെയും മാനേജ്‌മെന്റിന്റെയും ഏകാധിപത്യമെന്ന് ബാല്യകാല പരിശീലകന്‍

എന്ത് മെസ്സി!, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ ആർക്കാണ്, മികച്ച താരം ഞാൻ തന്നെ വീണ്ടും സ്വയം പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

സീൻ തൂക്കി കങ്കാരുക്കൾ; ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചത് 214 റൺസിന്

പീഡനകേസിൽ 36 ദിവസം ജയിലിൽ, ജാമ്യത്തിലിറങ്ങി ആദ്യ രഞ്ജി മത്സരത്തിൽ സെഞ്ചുറി നേടി അഭിഷേക് പോറൽ

Australia vs South Africa: കളി കാണാൻ മറക്കണ്ട, ഇന്ന് ത്രില്ലർ; ഓസ്‌ട്രേലിയക്ക് ജയം ആറ് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്ക വേണം 319 റൺസ്

അടുത്ത ലേഖനം
Show comments