ദീപിക പറഞ്ഞു, ധോണി ചെയ്തു; ബോളിവുഡ് സിനിമാലോകത്തേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും ഞെട്ടിച്ച ആ പ്രണയബന്ധത്തെ കുറിച്ച് അറിയാമോ?

Webdunia
ബുധന്‍, 5 ജനുവരി 2022 (15:22 IST)
നീളന്‍ മുടിയുമായി ക്രിക്കറ്റ് ലോകത്തെ കീഴടക്കിയ പയ്യനാണ് മഹേന്ദ്രസിങ് ധോണി. കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ മുടിക്ക് ആരാധകര്‍ ഏറെയായിരുന്നു. എന്നാല്‍, പെട്ടന്നൊരു ദിവസം ധോണി തന്റെ നീളന്‍ മുടി മുറിച്ചുമാറ്റി. അന്ന് അതിനു കാരണമായത് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ആയിരുന്നത്രേ !
 
ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള പ്രണയ വാര്‍ത്ത ഒരു കാലത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ് എന്നിവരുമായി ദീപികയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത പ്രചരിച്ചത്. 
 
തനിക്ക് ദീപികയോട് ക്രഷ് ഉണ്ടെന്ന് ഒരിക്കല്‍ ധോണി തുറന്നുപറഞ്ഞിരുന്നു. അതിനുശേഷം ചെറിയ കാലയളവ് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നത്രേ ! എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. ധോണിയും ദീപികയും പിരിഞ്ഞു. ധോണി തന്റെ നീളന്‍ മുടി മുറിച്ചുകളഞ്ഞത് അക്കാലത്ത് ദീപിക ആവശ്യപ്പെട്ടതുകൊണ്ട് ആണെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. 
 
ധോണിയുമായുള്ള ബന്ധം അവസാനിച്ചതിനു പിന്നാലെ ദീപികയും യുവരാജും അടുപ്പത്തിലായി. 2007 ലെ ടി 20 ലോകകപ്പ് സമയത്താണ് ഇരുവരും അടുപ്പത്തിലായതെന്ന് പറയുന്നു. ടി 20 ലോകകപ്പ് മത്സരങ്ങളില്‍ യുവരാജിനെ പ്രോത്സാഹിപ്പിക്കാന്‍ ദീപിക നേരിട്ടെത്തിയിരുന്നു. യുവരാജിന്റെ മികച്ച പ്രകടനത്തിനു പിന്നാലെ ദീപിക ഗ്യാലറിയില്‍ വച്ച് നടത്തിയ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവരാജിനായി ദീപിക ജന്മദിന പാര്‍ട്ടി നടത്തിയിരുന്നു. 
 
ഒരിക്കല്‍ ദ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് ദീപികയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. 'ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ സമയത്ത് മുംബൈയില്‍ വച്ച് ദീപികയെ കണ്ടുമുട്ടി. ഞങ്ങള്‍ സാധാരണ സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഇരുവരും പരസ്പരം ഇഷ്ടത്തിലായി. പരസ്പരം കൂടുതല്‍ അറിയണമെന്ന് തോന്നി. എന്നാല്‍, അധികം കഴിയും മുന്‍പ് ദീപിക ഈ ബന്ധത്തില്‍ നിന്ന് അകന്നു. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും?' യുവരാജ് പറഞ്ഞു. 
 
യുവരാജിന്റെ പൊസസീവ് മനോഭാവം കാരണമാണ് ദീപിക ഈ ബന്ധം അവസാനിപ്പിച്ചതെന്നും അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. യുവരാജുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ദീപിക രണ്‍ബീറുമായി അടുക്കുന്നത്. ഇതേ കുറിച്ച് അക്കാലത്ത് യുവരാജ് പറഞ്ഞത് ഇങ്ങനെ: 'നല്ല കാര്യം, ദീപിക എനിക്കൊപ്പമായിരുന്നു. ഇപ്പോള്‍ മറ്റൊരാളുമായി അവള്‍ അടുപ്പത്തിലായിരിക്കുന്നു. എനിക്ക് തോന്നുന്നു ഇതെല്ലാം അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഒരു റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അടുത്തയാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഞാന്‍ ആരെയും കളിയാക്കുന്നില്ല. എല്ലാം വ്യക്തിപരമായ തീരഞ്ഞെടുപ്പുകളാണ്,'

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്

അടുത്ത ലേഖനം
Show comments