16 പന്തിൽ ഫിഫ്‌റ്റിയുമായി വെടിക്കെട്ടിന് തുടക്കമിട്ട് ഇഷാൻ കിഷൻ, ഹൈദരാബാദിനെതിരെ മുംബൈയുടെ അഴിഞ്ഞാട്ടം

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (20:40 IST)
ഐപിഎല്ലിലെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കം.പ്ലേ ഓഫിലെത്താൻ 171 റൺസിന്റെ കൂറ്റൻ വിജയത്തിന്റെ ആവശ്യമുള്ള മുംബൈ ക്രീസിലെത്തിയ ഉടനെ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു. ഓപ്പണിങായെത്തിയ രോഹിത് ശർമ-ഇഷാന്ത് കിഷൻ സഖ്യം പിരിയുമ്പോൾ 5.3 ഓവറിൽ 80 റൺസാണ് സ്കോർബോർഡിലെത്തിയത്.
 
കഴിഞ്ഞ മത്സരത്തിൽ അവസാനിപ്പിച്ച ഇടത്ത് നിന്ന് തുടങ്ങിയ ഇഷാൻ കിഷൻ ഹൈദരാബാദ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ച്ചയാണ് മത്സരത്തിൽ കാണാനായത്.മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് കിഷന്‍ തുടങ്ങിയത്. വെറും 16 പന്തിൽ നിന്ന് അർധസെഞ്ചുറി.
 
മത്സരത്തിൽ 32 പന്തിൽ നിന്നും 84 റൺസാണ് ഇഷാൻ അറ്റിച്ചെടുത്തത്. ഇതിൽ 11 ബൗണ്ടറികളും 4 സിക്‌സറുകളും ഉൾപ്പെടുന്നു. സ്ട്രൈക്ക്‌റേറ്റ് 262.5. ഒടുവിൽ വിവരം കിട്ടുമ്പോൾ മുംബൈ 12 ഓവറിൽ 3 വിക്കറ്റിന് 148 റൺസ് എന്ന നിലയിലാണ്. കിറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ് എന്നിവരാണ് ക്രീസിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicolas Otamendi: കാലാൾപ്പടയെ നയിക്കാൻ ഇനി ജനറൽ ഇല്ല ! ഒറ്റമെൻഡി വിരമിച്ചു

Vaibhav Sooryavanshi: പ്രായമെല്ലാം വെറും നമ്പർ മാത്രം; വമ്പൻ നേട്ടവുമായി ഇന്ത്യയുടെ 'കുട്ടി'

Shreyas Iyer: 'ആശ്വാസ ജയം'; തുടർച്ചയായ തോൽവികൾക്കു ശേഷം ശ്രേയസിന് ജീവവായു

India vs Zimbabwe 1st T20I: സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ടി20, ടോസ് ഇന്ത്യക്ക്

എതിരാളികൾ സിംബാബ്‌വെ, വിജയവഴിയിൽ തിരിച്ചെത്തുമോ ഇന്ത്യ, ശ്രേയസിന് നിർണായകം

അടുത്ത ലേഖനം
Show comments