Publish Date: Sat, 06 Feb 2021 (09:32 IST)
Updated Date: Sat, 06 Feb 2021 (09:34 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയിൽ നിന്നും മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണ് കണ്ടതെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഒന്നാം ദിവസത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയുടെ 87ആം ഓവറിൽ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പേശിവലിവ് കാരണം നിലത്ത് കിടന്നപ്പോള്‍ കോലിയായിരുന്നു ആദ്യമെത്തി താരത്തെ പരിചരിച്ചത്.
അതേസമയം രണ്ടാം ദിവസവും ഇംഗ്ലണ്ട് ശക്തമായി നില്‍ക്കുമെന്ന സൂചന റൂട്ട് നല്‍കി. ആദ്യ ഇന്നിങ്സിൽ 600നും 700നും ഇടയിൽ റൺസ് കണ്ടെത്താനാണ് ഇംഗ്ലണ്ട് ശ്രമമെന്ന് നായകൻ വ്യക്തമാക്കി. ഇത് സാധ്യമായാൽ ടെസ്റ്റ് തങ്ങളുടെ വറുതിയിലാക്കാമെന്നാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടൽ.