Publish Date: Fri, 05 Feb 2021 (14:51 IST)
Updated Date: Fri, 05 Feb 2021 (14:56 IST)
ഇന്ത്യക്കെതിരായ ചെന്നൈ ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ആദ്യ സെഷനിൽ രണ്ട് വിക്കർ നഷ്ടമായിരുന്ന എംഗ്ലണ്ട് നിലവിൽ 151ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് അർധസെഞ്ചുറികളുമായി നായകൻ ജോ റൂട്ടും ഓപ്പണർ ഡൊമിനിക് സിബ്ലിയുമാണ് ക്രീസിൽ.
മത്സരത്തിന്റെ തുടക്കത്തിൽബുമ്ര, ഇശാന്ത്, അശ്വിന്‍ എന്നീ മൂവരും പിച്ചിൽ നിന്നും കാര്യമായ ആനൂകൂല്യം ലഭിക്കാതെ വലഞ്ഞപ്പോൾ ഇംഗ്ലണ്ട് മികച്ച തുടക്കം തന്നെ പ്രതീക്ഷിച്ചു. എന്നാൽ 24-ാം ഓവറിലെ അഞ്ചാം പന്തില്‍ ബേണ്‍സിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന്‍റെ കൈകളിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ ഡാനിയൽ ലോറൻസിനെ റൺസെടുക്കാൻ അനുവദിക്കാതെ ഇന്ത്യൻ പേസർ ബുമ്ര മടക്കുകയും ചെയ്‌തു. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറില്‍ 63-2 എന്ന നിലയിലായി. ഇംഗ്ലണ്ട് സ്‌കോര്‍ 67ല്‍ നില്‍ക്കേ ആദ്യ സെഷന്‍ അവസാനിച്ചു.
എന്നാൽ പിന്നീട് നിലയുറപ്പിച്ച സിബ്ലി റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കരകയറ്റി.സിബ്ലി 159 പന്തില്‍ 50 തികച്ചപ്പോള്‍ കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ജോ റൂട്ട് ശ്രീലങ്കയിലെ ഫോം തുടരുന്നതിന്റെ സൂചനയാണ് ചെപ്പോക്കിൽ നിന്നും ലഭിക്കുന്നത്.