Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ജസ്‌പ്രീത് ബു‌മ്ര: ആൻഡേഴ്‌സണ് തിരിച്ചടി

ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ജസ്‌പ്രീത് ബു‌മ്ര: ആൻഡേഴ്‌സണ് തിരിച്ചടി
, ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (19:14 IST)
ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസർ ജസ്‌‌പ്രീത് ബു‌മ്ര. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തെത്തി. 771 പോയന്റാണ് ഇന്ത്യൻ താരത്തിനുള്ളത്.അതേസമയം  ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി. നിലവിൽ ബൗളർമാരുടെ റാങ്കിങിൽ ഏഴാം സ്ഥാനത്താണ് ആൻഡേഴ്‌സൺ.
 
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയെ തുണച്ചത്. നാലു ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകളാണ് ബു‌മ്ര വീഴ്‌ത്തിയത്. അതേസമയം ബൗളർമാരുടെ റാങ്കിങിൽ ആദ്യ നാലുസ്ഥാനങ്ങളിൽ മാറ്റമില്ല. പാറ്റ് കമ്മിന്‍സ്, ആര്‍ അശ്വിന്‍, ടിം സൗത്തി, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
 
ഔള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനട്ടുണ്ട്. ടി20 ബൗളർമാരുടെ റാങ്കിങിൽ  ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് പോലും ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ഒന്നാമത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പിക്‌സിന് ശേഷം നീരജ് ചോപ്രയുടെ പരസ്യങ്ങളിൽ നിന്നുള്ള പ്രതിഫലം ഉയർന്നത് 1000 ശതമാനം!