മോശം പ്രകടനം കാഴ്‌ച്ചവെച്ചിട്ടും അജിങ്ക്യ രഹാനയെ പോലുള്ള ബാറ്റ്സ്മാന്മാർക്ക് തുടരെ അവസരങ്ങൾ നൽകുന്ന ഇന്ത്യൻ ടീം നടപടിക്കെതിരെ വിമർശനവുമായി മുൻ പേസർ സഹീർ ഖാൻ. ബൗളർമാരെ മാറ്റാമെങ്കിൽ എന്തുകൊണ്ട് ഈ നിയമം ബാറ്റ്സ്മാന്മാർക്ക് ബാധകമാകുന്നില്ലെന്ന് സഹീർ ചോദിച്ചു.
ടീമില്‍ നിങ്ങള്‍ ബോളര്‍മാരുടെ ജോലിഭാരവും പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഫോം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുകയും വ്യവസ്ഥകള്‍ നോക്കുകയും വേണം. ഇപ്പോള്‍ നിങ്ങള്‍ക്ക് പരമ്പര നഷ്ടപ്പെടുത്താന്‍ കഴിയില്ല. പരമ്പര നേടണമെങ്കിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ബോളര്‍മാരെ മാറ്റാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ ആയിക്കൂടാ? സഹീർ ചോദിക്കുന്നു.
അതേസമയം നിലവിലെ ഇന്ത്യൻ ടീമിന് ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കുമെന്നും ടീമിന്റെ ബെഞ്ചിന്റെ ശക്തിപോലും അതിശയകരമാണെന്നും സഹീർ പറഞ്ഞു.