Webdunia - Bharat's app for daily news and videos

Install App

‘എനിക്കും വഖാറിനും കഴിയാത്തത് ബുമ്രയ്‌ക്ക് സാധിക്കുന്നു, ഇവന്‍ യോര്‍ക്കറുകളുടെ രാജാവ്‘ - ഇന്ത്യന്‍ പേസറെ വാനോളം പുകഴ്‌ത്തി അക്രം

Webdunia
ഞായര്‍, 20 ജനുവരി 2019 (13:44 IST)
എതിരാളികളുടെ പേടിസ്വപ്‌നമായ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ വാനോളം പുകഴ്‌ത്തി മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. ബുമ്രയുടെ യോര്‍ക്കറുകളാണ് ‘സുല്‍ത്താന്‍ ഓഫ് സ്വിംഗ്‘’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന അക്രത്തെ അത്ഭുതപ്പെടുത്തുന്നത്.

വ്യത്യസ്‌ത ആക്ഷനുടമയായ ബുമ്രയാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ സ്‌പെഷ്യലിസ്‌റ്റ്.  നിലവില താരങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ളത് അദ്ദേഹത്തിനു മാത്രമാണ്. കൂടാതെ പന്ത് സ്വിംഗ് ചെയ്യിക്കുന്നതിലെ കഴിവ് അപാരമാണെന്നും അക്രം പറഞ്ഞു.

തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുള്ള മികവ് ബുമ്രയെ വ്യത്യസ്‌തനാക്കുന്നുണ്ട്. ഞാനും വഖാര്‍ യൂനിസും ഏകദിനത്തില്‍ മാത്രം യോര്‍ക്കറുകള്‍ എറിഞ്ഞപ്പോള്‍ ബുമ്ര ടെസ്‌റ്റിലും ഏകദിനത്തിലും യോര്‍ക്കറുകള്‍ ഉപയോഗിക്കുന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മുന്‍ പാക് താരം പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വിരാട് കോഹ്‌ലിയും സംഘവും പുറത്തെടുത്ത പ്രകടനം മഹത്തരമാണ്. അവരുടെ നാട്ടില്‍ ടെസ്‌റ്റ് ജയിക്കുകയെന്നത് വലിയ കാര്യമാണ്. ഓസീസ് ടീം ദുര്‍ബലമാണെന്ന് താന്‍ കരുതുന്നില്ലെന്നും അക്രം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments