ബുമ്രയെ അധികം മത്സരങ്ങളില്‍ ഇനി കാണാനാകില്ല; കടുത്ത തീരുമാനവുമായി മാനേജ്‌മെന്റ്
ബുമ്രയെ അധികം മത്സരങ്ങളില്‍ ഇനി കാണാനാകില്ല; കടുത്ത തീരുമാനവുമായി മാനേജ്‌മെന്റ്
ബാറ്റ്‌സ്‌മാന്മാരുടെ പേടി സ്വപ്‌നമായി തീര്‍ന്ന ഇന്ത്യന്‍ പേസ് ബോളര്‍ ജസ്‌പ്രീത് ബുമ്രയുടെ കാര്യത്തില്‍ ബിസിസിഐ കൂടുതല്‍ കരുതലിലേക്ക്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബുമ്രയെ കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം.
ലോകകപ്പിന് മുമ്പ് 13 ഏകദിന മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഈ മത്സരങ്ങളിലൊന്നും ബുമ്രയെ കളിപ്പിക്കേണ്ടെന്നും, നിര്‍ണായക മത്സരങ്ങളില്‍ താരത്തിന്റെ സാന്നിധ്യം ആവശ്യമാണെങ്കില്‍ മത്രം ബുമ്രയെ കളിപ്പിച്ചാല്‍ മതിയെന്നുമാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
ഈ വര്‍ഷം ഒമ്പത് ടെസ്‌റ്റില്‍ നിന്നായി 48 വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.