ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പയിലെ തകര്‍പ്പന്‍ പ്രകടനം ലോകകപ്പ് ടീമില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സ്ഥാനം ഉറപ്പിച്ചു. മൂന്ന് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയതാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് തുണയായത്.
ധോണിക്കൊപ്പം ദിനേഷ് കാര്‍ത്തിക്കും ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. വളരെ വേഗത്തില്‍ സ്‌ട്രൈക്ക് കൈമാറാനുള്ള സാമര്‍ഥ്യവും ഫിനിഷറുടെ റോളിലേക്കുള്ള വളര്‍ച്ചയുമാണ് കാര്‍ത്തിക്കിന് നേട്ടമാകുക. ആവശ്യമെങ്കില്‍ കീപ്പറുടെ റോള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്.
കാര്‍ത്തിക്കിനെ സ്‌പെഷ്യലിസ്‌റ്റ് ബാറ്റ്സ്‌മാനായി ടീമില്‍ നിലനിര്‍ത്തുമ്പോള്‍ ധോണി വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് തന്നെ തുടരും. ധോണിയുടെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസമാണ് ടീമിനും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കും കരുത്താകുന്നത്.
ധോണിയും കാര്‍ത്തിക്കും ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമ്പോള്‍ യുവതാരം ഋഷഭ് പന്ത് പുറത്താകുമെന്ന് ഉറപ്പാണ്. മഹിക്കും കാര്‍ത്തിക്കിനും ഇത് അവസാനത്തെ ലോകകപ്പാകും. എന്നാല്‍, പന്തിന് മുന്നില്‍ അവസരങ്ങള്‍ ധാരാളമുള്ളതാണ് സെലക്‍ടര്‍മാരെ ഇത്തരത്തിലൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.