വിജയപ്രതീക്ഷയിൽ ദക്ഷിണാഫ്രിക്ക, വാണ്ടറേഴ്‌സിൽ വണ്ടറുകൾ തീർക്കാനൊരുങ്ങി ഇന്ത്യ

Webdunia
വ്യാഴം, 6 ജനുവരി 2022 (08:54 IST)
വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ 240 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റുകൾ നഷ്ടമായി. മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റിന് 118 റൺസെന്ന ശക്തമായ നിലയിലാണ് ആതിഥേയർ. എട്ട് വിക്കറ്റുകൾ കയ്യിലിരിക്കെ 122 റൺസാണ് വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്.
 
46 റൺസുമായി നായകൻ ഡീൻ എൽഗാർ 11 റൺസുമായി റാസി വാൻഡർ ഡസൻ എന്നിവരാണ് ക്രീസിൽ. 31 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമും കീഗന്‍ പീറ്റേഴ്‌സണും(28) ആണ് പുറത്തായത്. നേരത്തെ 85ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 266 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 53 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു. 
 
2 ദിനങ്ങൾ ബാക്കി നിൽക്കെ വെറും 122 റൺസ് മാത്രമാണ് ദൽഷിണാഫ്രിക്കയ്ക്ക് വേണ്ടത്. നാലാം ദിനത്തിലെ ആദ്യ സെഷനിൽ വിക്കറ്റുകൾ വീണില്ലെങ്കിൽ ഇന്ത്യയുടെ ജയപ്രതീക്ഷയെ അത് സാരമായി ബാധിക്കും. മൂന്നാം ദിനത്തിനിടെ പേസർ മുഹമ്മദ് സിറാജിന് പരിക്കേറ്റതും ഇന്ത്യ‌യ്ക്ക് തിരിച്ചടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

Tilak Varma: 'ബോൾ വിഴുങ്ങി'; വല്ല ടെസ്റ്റിലും പോയി കളിക്കൂവെന്ന് ഇന്ത്യൻ ആരാധകർ

Prasidh Krishna: 'ഇങ്ങനെയൊരു ദാനധർമ്മിയെ ടി20 ടീമിൽ വേണോ'; ഇന്ത്യയെ തോൽപ്പിച്ച പ്രസിദ്ധ് കൃഷ്ണ

Argentina vs Cape Verde: റൗണ്ട് 32 വിൽ അർജന്റീനയ്ക്കു എതിരാളികൾ സ്‌പെയിനെ വിറപ്പിച്ച കേപ് വെർദെ

Shreyas Iyer : ശ്രേയസിനെ വല്ലാതെ ക്രൂശിക്കണ്ട, തോറ്റ് തുടങ്ങുന്ന നാലാമത്തെ ക്യാപ്റ്റൻ

സൗദിയെ സമനിലയിൽ തളച്ചു, കേപ് വെർദെയ്ക്ക് നോക്കൗട്ടിൽ എതിരാളികൾ അർജൻ്റീന, സ്പെയിനിനോട് തോറ്റ് യുറുഗ്വെ പുറത്ത്

അടുത്ത ലേഖനം
Show comments