ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (21:58 IST)
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ. 16 ഓവറില്‍ 44 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീഴ്ത്തി.
 
103 പന്തിൽ നിന്ന് 52 റൺസെടുത്ത ടെംബ ബവുമ മാത്രമാണ് ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ 32ന് 4 റൺസെന്ന നിലയിൽ നിന്നിരുന്ന ദക്ഷിണാഫ്രിക്കയെ ക്വിന്റൺ ഡിക്കോക്കും ബവുമയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടാണ് രക്ഷിച്ചെടുത്തത്.
 
അതേസമയം ബൗളിങ്ങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11-ാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ഉപ്പൂറ്റിയ്ക്ക് പരിക്കേറ്റത്. എന്നാല്‍ 50 ഓവര്‍ പിന്നിട്ട ശേഷം ബുംറ കളത്തിലേക്ക് മടങ്ങിയെത്തി.
 
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പൂര്‍ണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റൺസ് മാത്രമെ കൂട്ടിചേർക്കാനായുള്ളു.മൂന്നാം ദിനം മൂന്നിന് 272 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ആറു വിക്കറ്റുകൾ വീഴ്‌‌ത്തിയ ലുങ്കി എൻഗിഡിയാണ് തകർത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs New Zealand, T20 World Cup 2026 Final: ഇന്ത്യക്കു മലയാളി പയ്യൻ വക ലോകകപ്പ്; ചരിത്രം കുറിച്ച് സൂര്യയും പിള്ളേരും

എത്ര വീണിട്ടും അവനൊന്നും പഠിക്കുന്നില്ല, ഇനിയും എന്തിനാണ് അവസരങ്ങൾ കൊടുക്കുന്നത്, അഭിഷേകിനെതിരെ ഗവാസ്കർ

Sanju Samson : സഞ്ജു മാനസികമായി കരുത്തനായി, വിജയരഹസ്യം വിജയരഹസ്യം വെളിപ്പെടുത്തി രവി ശാസ്ത്രി

തോറ്റാൽ ചോക്കേഴ് പട്ടം നിങ്ങളെടുത്തോ... കിവീസിനെ ട്രോളി സ്റ്റെയ്ൻ

T20 Worldcup finals: ആക്രമണാത്മകമായി ബൗൾ ചെയ്യണം, ചക്രവർത്തിയെ പിന്തുണച്ച് ഭരത് അരുണ്‍

അടുത്ത ലേഖനം
Show comments