ഇന്ത്യയെ അടിച്ചൊതുക്കി ജോ ആൻഡ് ജോ, നിർണായക ടെസ്റ്റിൽ ഇംഗ്ലണ്ടിന് അവിശ്വസനീയമായ വിജയം

Webdunia
ചൊവ്വ, 5 ജൂലൈ 2022 (16:51 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് അവിശ്വസനീയമായ വിജയം. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. നേരത്തെ ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ ഉയർത്തിയ 416 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്ങ്സ് വെറും 284 റൺസിൽ അവസാനിച്ചിരുന്നു.
 
എന്നാൽ രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യയെ 245 റൺസിൽ തളച്ചിട്ട് ഇംഗ്ലണ്ട് മത്സരത്തിലേക്ക് ശക്തമായി തിരികെ വരികയായിരുന്നു. നാലാം ഇന്നിങ്ങ്സിൽ 378 എന്ന ടെസ്റ്റ് ക്രിക്കറ്റിലെ വലിയൊരു ടാർജെറ്റ് മുന്നോട്ട് വെച്ചിട്ടും ഇംഗ്ലണ്ട് വിജയം കുറിച്ചത് ടെസ്റ്റിലെ സ്ഥിരം ഫോർമുലകളെ കാറ്റിൽ പറത്തിയാണ്. ഇന്ത്യ മുന്നോട്ട് വെച്ച വിജയലക്ഷ്യം മുന്നിൽ കണ്ട് ഓപ്പണർമാർ രണ്ടുപേരും അക്രമണോത്സുകമായ ഇന്നിങ്ങ്സ് കാഴ്ചവെച്ചതോടെ ഇംഗ്ലണ്ട് ആദ്യ വിക്കറ്റിൽ നേടിയത് നൂറിലേറെ റൺസ്.
 
ആദ്യ വിക്കറ്റിന് പിന്നാലെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ട് ജോണി ബെയർസ്റ്റോ എന്ന ജോ ആൻഡ് ജോ സഖ്യം ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഒരിക്കൽ പോലും പ്രതിരോധത്തിലേക്ക് വലിയാതെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും അടച്ചു.
 
172 പന്തിൽ നിന്നും 142 റൺസുമായി ജോ റൂട്ടും 145 പന്തിൽ നിന്നും 114 റൺസുമായി ജോണി ബെയർസ്റ്റോയും പുറത്താവാതെ നിന്നു. അഞ്ചാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർക്ക് ഒരു സാധ്യതയും നൽകാതെ അനായാസമായാണ് ഇരുവരും തങ്ങളുടെ ശതകങ്ങൾ തികച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്

ക്രിസ് ഗെയ്‌ലിന്റെ സിക്‌സടി റെക്കോർഡ് ഭീഷണിയിൽ; സൂര്യവൻശി അതും തൂക്കും !

രോഹിത്തും വിൽ ജാക്സും തിരിച്ചെത്തും, മുറിവേറ്റ മുംബൈ ഇന്ന് ഹൈദരാബാദിനെതിരെ

Riyan Parag: റൺസെടുക്കില്ല, സിഗരറ്റ് വലിക്കും; രാജസ്ഥാൻ നായകനു വിമർശനം, നടപടിയോ? (വീഡിയോ)

അടുത്ത ലേഖനം
Show comments