Webdunia - Bharat's app for daily news and videos

Install App

സ്‌കോട്ട്‌ലന്‍ഡിനെതിരെയും നമീബിയക്കെതിരെയും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം; കാരണം ഇതാണ്

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (16:02 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത ഇപ്പോഴും തുലാസിലാണ്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാന്‍ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്താന്‍ ഒരു ടീമിന് കൂടി അവസരമുണ്ട്. ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനും താഴെയാണ് നിലവില്‍ ഇന്ത്യ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് ടിക്കറ്റ് കിട്ടാന്‍ മറ്റ് മത്സരങ്ങളെ കൂടി ആശ്രയിക്കണം. അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. ന്യൂസിലന്‍ഡ് ഈ രണ്ട് കളികളിലും ജയിച്ചാല്‍ ഇന്ത്യയുടെ എല്ലാ സാധ്യതകളും അസ്തമിക്കും. നമീബിയയോടോ അഫ്ഗാനിസ്ഥാനോടോ ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയാല്‍ പിന്നീട് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്കുള്ള രണ്ടാം ടീമിനെ തിരഞ്ഞെടുക്കുക. 
 
പൊതുവെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ശേഷിക്കുന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുകയാണ് നെറ്റ് റണ്‍റേറ്റ് വര്‍ധിക്കാന്‍ ചെയ്യേണ്ടത്. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 160 കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും വേണം.  മാത്രമല്ല, രണ്ട് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സിന്റെ മാര്‍ജിനില്‍ എതിര്‍ ടീമുകളെ പരാജയപ്പെടുത്തുകയും വേണം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !

ഇന്ത്യയുടെ 5 മികച്ച ബൗളർമാർ ആരെല്ലാം, ബുമ്രയെ ഉൾപ്പെടുത്താതെ അർഷ്ദീപ് സിങ്!

ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന

എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല

19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗർഭിണിയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments