Daily Horoscope
✕

ലോർഡ്‌സിലെ നേട്ടം ആവർത്തിക്കാൻ ഇന്ത്യ, ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (19:20 IST)
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്ക‌റ്റ് ടെസ്റ്റിന് നാളെ ‌തുടക്കം. ലോർഡ്‌സിലെ വിജയത്തോടെ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. തോൽവിയുടെ വക്കിൽ നിന്നും വിജയം പിടിച്ചുവാങ്ങിയ ഇന്ത്യൻ നിര പൂർണമായ ആത്മവിശ്വാസത്തോടെയായിരിക്കും നാളെ കളിക്കളത്തിൽ ഇറങ്ങുക.
 
വിജയിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഇന്ത്യ വരുത്താൻ സാധ്യതയില്ല. ടീമിലെ മധ്യനിര താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഫോം തലവേദന സൃഷ്ടിക്കുന്നതാണെങ്കിലും ഇവർക്ക് പകര‌ക്കാരെ തേടാൻ സാധ്യത കുറവാണ്. ലീഡ്‌സിലെ പിച്ചിൽ അവസാന രണ്ട് ദിനം ടേൺ ലഭിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
 
അങ്ങനെയെങ്കിൽ ജഡേജയ്ക്ക് പകരം ആർ അശ്വിൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയേക്കും.മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത് എന്നതാണ് ഇന്ത്യൻ സാധ്യതകളെ വർധിപ്പിക്കുന്നത്. കൂടാതെ ഓപ്പണർമാരായ കെഎൽ രാഹുൽ-രോഹിത് ശർമ കൂട്ടുക്കെട്ടും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.
 
അതേസമയം ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ മാർക്ക് വുഡ് മൂന്നാം ടെസ്റ്റിൽ കളിക്കില്ല. ഇംഗ്ലണ്ട് ഓപ്പണറായി ഡെവിഡ് മലാൻ 3 വർഷങ്ങൾക്ക് ശേഷം നാളെ കളത്തിലിറങ്ങും. മാച്ച് വിന്നറായ ബെൻ സ്റ്റോക്‌സിന്റെ അഭാവത്തിൽ ഇംഗ്ലൻട് ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ തോളി‌ലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നെപ്പോട്ടിസമോ?, ആര്യവീർ സെവാഗ് ഡൽഹി അണ്ടർ 19 ടീം ക്യാപ്റ്റനായതിൽ വിമർശനം

പരിക്കുകള്‍ തിരിച്ചടി, ഹര്‍ഷിത് റാണയുടെയും ഹാര്‍ദ്ദിക്കിന്റെയും തിരിച്ചുവരവ് വൈകുന്നു

പന്ത് തിരിയുന്നില്ല, ക്രീസിൽ അവൻ കിടന്ന് തിരിയുന്നു, ഇന്ത്യൻ ബൗളർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

സോഷ്യല്‍ മീഡിയയ്ക്കായി ഓരോന്ന് കാണിച്ചുകൂട്ടുന്നു, വൈഭവിനെതിരായ സൈം അയൂബിന്റെ പ്രതികരണത്തിനെതിരെ കമ്രാന്‍ അക്മല്‍

ഷായ് ഹോപ്‌സ്, വെസ്റ്റിന്‍ഡീസിന്റെ ഏക പ്രതീക്ഷ: മോശം കാലത്ത് ടീമിലെത്തിയ ടോപ് പ്ലെയര്‍, അണ്ടര്‍ റേറ്റഡ്

അടുത്ത ലേഖനം
Show comments