Publish Date: Mon, 15 Jun 2026 (11:23 IST)Updated Date: Mon, 15 Jun 2026 (11:29 IST)
ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15.3 ഓവറില്‍ 92 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ്. കൗമാര താരം വൈഭവ് സൂര്യവംശി 14 പന്തില്‍ 21 റണസെടുത്ത് നന്നായി തുടങ്ങിയെങ്കിലും സഹന്‍ അരച്ചിഗെയുടെ പന്തില്‍ വാനുജ സഹന് ക്യാച്ച് നല്‍കി മടങ്ങി. ഇന്ത്യ എ ടീമിനായി 3 മത്സരങ്ങള്‍ കളിച്ചെങ്കിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ വൈഭവിനായിട്ടില്ല. വൈഭവിന് പിന്നാലെ 11 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്ന് 14,44,21 എന്നിങ്ങനെയാണ് വൈഭവിന്റെ സ്‌കോറുകള്‍.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനെതിരെ അപ്രതീക്ഷിതമായി തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം ആവശ്യമാണ്. അഫ്ഗാനെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് 2 മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും റുതുരാജ് ഗെയ്ക്ക്വാദും നായകന്‍ തിലക് വര്‍മയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് വലിയ തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി. വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ എന്നിവര്‍ക്ക് പുറമെ 23 റണ്‍സെടുത്ത തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.ALSO READ: India vs Pakistan : ദീപ്തി ശർമയ്ക്ക് 5 വിക്കറ്റ്, പാകിസ്ഥാനെ തകർത്തെറിഞ്ഞു, വമ്പൻ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യ