Webdunia - Bharat's app for daily news and videos

Install App

സംഭവബഹുലം!! സൂപ്പർ ഓവറിൽ തകർത്തടിച്ച് ഹിറ്റ്‌മാൻ, കിവീസിനെതിരെ ഇന്ത്യക്ക് ചരിത്രനേട്ടം

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2020 (16:48 IST)
സൂപ്പർ ഓവറിലെ അവിസ്മരണീയ വിജയവുമായി ന്യൂസിലൻഡ് മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ. നിശ്ചിത ഓവറിൽ സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 18 റൺസ് എന്ന വിജയലക്ഷ്യമാണ് ഇന്ത്യ അവസാന ഓവറിൽ മറികടന്നത്. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. ഓപ്പണർമാരായ രോഹിത്തും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്കായി നൽകിയത്. മത്സരത്തിൽ 179 പിന്തുടർന്ന് വന്ന ന്യൂസിലൻഡിന് അവസാന ഓവറിൽ സ്വന്തമാക്കേണ്ടിയിരുന്നത് 9 റൺസ്.  മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ കെ എൽ രാഹുലിന് ക്യാച്ച് നൽകി മത്സരത്തിൽ ന്യൂസിലൻഡിനായി ഒറ്റയാൾ പോരാട്ടം നയിച്ച നായകൻ കെയ്‌ൻ വില്യംസൺ പുറത്തായതോടെയാണ് ഇന്ത്യക്ക് മത്സരത്തിൽ പ്രതീക്ഷകൾ വന്നത്.
 
48 പന്തിൽ 95 റൺസ് നേടിയ വില്യംസൺ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ടിം സെയ്‌ഫേര്‍ട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്ത് റോസ് ടെയ്‌ല‌ർക്ക് സ്ട്രൈക്ക് കൈമാറി ഇതോടെ ആറാം പന്തില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒരൊറ്റ റണ്‍ എന്ന നിലയിലായി. എന്നാല്‍ ക്രിസീലുണ്ടായിരുന്ന ടെയ്‌ലറെ മുഹമ്മദ് ഷമി പുറത്താക്കിയതോടെയാണ് മാച്ച് ആവേശോജ്ജ്വലമായ സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
 
ന്യൂസീലന്‍ഡിനായി കെയ്ന്‍ വില്ല്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയത്. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്ന ഇന്ത്യൻ ബൗളിങ് താരമായ ജസ്‌പ്രീത് ബു‌മ്രയാണ് ഇന്ത്യക്കായി സൂപ്പർ ഓവർ എറിയുവാനായി എത്തിയത്. എന്നാൽ ഇരുവരും ചേർന്ന് 17 റൺസ് സൂപ്പർ ഓവറിൽ അടിച്ചെടുത്തു.

സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം ഭേദിക്കുവാനായി ഇന്ത്യയുടെ ഓപ്പണിങ് ജോഡിയെ തന്നെയാണ് നായകൻ കോലി നിയോഗിച്ചത്. ടിം സൗത്തി ആയിരുന്നു കിവീസ് ബൗളർ. ആദ്യ നാല് പന്തുകളിൽ ഇന്ത്യ ഇടറിയപ്പോൾ അവസാന 2 പന്തിൽ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 10 റൺസ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്‌മാൻ രോഹിത് ശർമ്മ ക്രീസിൽ അഞ്ചും ആറും പന്തുകൾ അതിർത്തി കടത്തി സ്വപ്നതുല്യമായ വിജയം ഇന്ത്യ ഹിറ്റ്‌മാന്റെ കരുത്തിൽ സ്വന്തമാക്കി.
 
വിജയത്തോടെ ന്യൂസിലൻഡിൽ ആദ്യമായി ടി20 പരമ്പര സ്വന്തമാക്കുക എന്ന ചരിത്രനേട്ടവും ടീം ഇന്ത്യ സ്വന്തമാക്കി. വെള്ളിയാഴ്ച്ചയാണ് ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ നാലാമത് മത്സരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments