Daily Horoscope
✕

'ഞാന്‍ രണ്ട് ദിവസം ഉറങ്ങിയിട്ടില്ല'; ട്വന്റി 20 ലോകകപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പാക്കിസ്ഥാന്‍ താരം

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (15:15 IST)
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം രണ്ട് ദിവസത്തേക്ക് താന്‍ ഉറങ്ങിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലി. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് പാക്കിസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 
 
' കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഇത്തരം കാര്യങ്ങള്‍ വേഗത്തില്‍ മറക്കുക പ്രയാസമാണ്. ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തീര്‍ച്ചയായും ഇതില്‍ നിന്നും മറികടക്കണം. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം രണ്ട് ദിവസത്തേക്ക് എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. എന്റെ ഭാര്യ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഉറങ്ങാത്തതില്‍ അവള്‍ക്ക് വലിയ ടെന്‍ഷന്‍ തോന്നി. ഇടയ്ക്കിടെ വെറുതെ ഇരിക്കുമ്പോള്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തുന്ന രംഗങ്ങള്‍ എന്റെ മനസ്സില്‍ തെളിയും,' ഹസന്‍ അലി പറഞ്ഞു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണക്കുകളിൽ മാത്രം കാര്യമില്ല, കളിക്കാരുടെ സ്പാർക്കും പ്രധാനം: സെലക്ടർമാരെ പിന്തുണച്ച് ഗവാസ്കർ

ഐപിഎല്ലിൽ തുടരുമോ?, സസ്പെൻസ് ഡിസംബറിന് മുൻപ് അവസാനിപ്പിക്കുമെന്ന് ധോനി

കരയിലേക്ക് പിടിച്ചിട്ട മീനിനെ പോലെയായി, വൺ ഡൗൺ വൈഭവിന് പറ്റിയ പണിയല്ല: വിമർശനവുമായി ആർ അശ്വിൻ

സുന്ദറും രാഹുലും സായ് സുദർശനും പൂജ്യം, ന്യൂസിലൻഡ് എയ്ക്കെതിരെ തിളങ്ങാനാവാതെ താരങ്ങൾ, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 113ന് പുറത്ത്

പ്രചോദനം നല്‍കിയത് ഗംഭീറിന്റെ വാക്കുകള്‍, ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് പിന്നാലെ മനസ്സ് തുറന്ന് തിലക് വര്‍മ

അടുത്ത ലേഖനം
Show comments