Webdunia - Bharat's app for daily news and videos

Install App

‘ലേഡി ടെണ്ടുൽക്കറി‘ൽ നിന്നും ‘ലേഡി തല‘യിലേക്ക്? - ധോണിക്ക് കടുത്ത വെല്ലുവിളിയുമായി മിഥാലി രാജ്

ധോണിക്ക് കടുത്ത വെല്ലുവിളിയുമായി ഈ സൂപ്പർതാരം

Webdunia
ബുധന്‍, 30 ജനുവരി 2019 (15:27 IST)
ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരുള്ളത് നായകൻ വിരാട് കോഹ്ലിക്കാണ്. എന്നാൽ, ഇപ്പോഴും ഡെസിംഗ് റൂമിലെ നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. പ്രായമാകുന്തോറും ധോണിയുടെ ഓട്ടത്തിന്റെ വേഗത കുറയുന്നുണ്ടെന്ന് ആരാധകരും വിമർശകരും പറയുന്നു.
 
പടുകൂറ്റന്‍ ബാറ്റിംഗിലൂടെ സ്കോർ ബോർഡിനെ ഉയരത്തിലെത്തിച്ച, ബോളുകൾ നിലം‌തൊടാതെ പറപ്പിച്ചിരുന്ന ആ ‘തല’യെ ഇപ്പോൾ കാണാ‍നില്ലെന്നാണ് ആരാദ്ഗകർ പറയുന്നത്. ധോണിയുടെ ബാറ്റിംഗ് മികവ് ഇപ്പോല്‍ ഒച്ച് ഇഴയുന്നതിനേക്കാള്‍ കഷ്ടമാണെന്നാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ആരാധകര്‍ പരിഹസിച്ചിരുന്നു. 
 
സിക്സറുകളും ഫോറുകളും വെടിക്കെട്ട് ബാറ്റിംഗ് മാത്രം കാണാനിഷ്ടപ്പെടുന്നവരാണ് ഇങ്ങനെ പറയുന്നത്. തന്റെ കളിരീതി മാറ്റിപ്പിടിച്ചിരിക്കുകയാണ് ധോണി. എന്നാല്‍, ഇപ്പോള്‍ ധോണിയേക്കാൾ വിമർശനം ഏറ്റുവാങ്ങുകയാണ്  ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിഥാലി രാജ്. 
 
ധോണിയുടെ മെല്ലെപ്പോക്കിനും തുഴച്ചിലിനും കനത്ത വെല്ലുവിളിയുമായി മിഥാലി മാറിയിരിക്കുകയാണെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ന്യൂസിലാന്‍ഡുമായി ഇന്നലെ നടന്ന മത്സരത്തില്‍ 111 പന്തില്‍ 63 റണ്‍സെടുത്ത മിഥാലി രാജ് ടീമിനെ ജയിപ്പിക്കാൻ നിര്‍ണായക പങ്കു വഹിച്ചെങ്കിലും ആരാധകർക്ക് സാന്തോഷിക്കാൻ അതുപോര. 
 
ബാറ്റിംഗ് വേഗത ഇല്ലെന്നും, സ്‌കോറിങ്ങില്‍ മിഥാലിയുടെ ഇഴഞ്ഞ് പോക്ക് കളിയെ മൊത്തത്തിൽ ബാധിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. ലേഡി ടെണ്ടുല്‍ക്കര്‍ എന്ന് വിളിപ്പേരുള്ള മിഥാലിയെയാണ് ആരാധകര്‍ ഇപ്പോള്‍ ട്രോളിലൂടെ വലിച്ചുകീറുന്നത്. ലേഡി ടെണ്ടുൽക്കറിൽ നിന്നും ലേഡി തലയിലേക്ക് എത്തി നിൽക്കുകയാണ് മിഥാലി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments