Webdunia - Bharat's app for daily news and videos

Install App

‘പാണ്ടയും ചെന്നായയും’; ഏറ്റുമുട്ടി മലിംഗയുടെയും പെരേരയുടെയും ഭാര്യമാര്‍ - ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ടേക്കും

Webdunia
ബുധന്‍, 30 ജനുവരി 2019 (14:40 IST)
ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാർ ഫേസ്‌ബുക്കില്‍ തുടങ്ങിവച്ച വാക്‍പോര് ശ്രീലങ്കന്‍ ക്രിക്കറ്റിന് നാണക്കേടാകുന്നു. രംഗം വഷളായതോടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു കത്തയച്ചു.

തിസാര പെരേരയും മലിംഗയും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ ഭാര്യാമാര്‍ ഏറ്റെടുത്തതോടെ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്.

ശ്രീലങ്കൻ ക്രിക്കറ്റിലേക്ക് രാഷ്‌ട്രീയം കടത്തിവിട്ട് ഒരു താരം ടീമിലെ സ്ഥാനം നിലനിർത്താനും ക്യാപ്‌റ്റന്‍ സ്ഥാനം തിരികെ പിടിക്കാനും നീക്കങ്ങള്‍ നടത്തുന്നുവെന്നായിരുന്നു മലിംഗയുടെ ഭാര്യ ടാനിയ ഫേസ്‌ബുക്ക് പോസ്‌റ്റ്. പോസ്‌റ്റില്‍ തിസാര പെരേരയുടെ പേര് ഇല്ലായിരുന്നുവെങ്കിലും ഒരു പാണ്ടയുടെ ചിത്രം ടാനിയ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ഓസ്ട്രേലിയയിൽ തിസാര പെരേര അറിയപ്പെടുന്നത് ‘പാണ്ട’ എന്ന പേരിലാണ്. ഇതോടെയാണ് പെരേരയുടെ ഭാര്യ ഷെരാമി മറുപടിയുമായി രംഗത്തെത്തിയത്. ടാനിയയുടെ ആരോപണങ്ങൾ തള്ളിയ ഷെരാമി, ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പോസ്‌റ്റ് ചെയ്‌ത് മലിംഗയെ പരിഹസിച്ചു.

സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലങ്കന്‍ ക്രിക്കറ്റിലും ടീമിലും സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അലയടിച്ചു. ഇതോടെയാണ് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി പെരേര ബോര്‍ഡിന് കത്തയച്ചത്. വിഷയത്തില്‍ ബോര്‍ഡ് ഇടപെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments