Daily Horoscope

ചെന്നൈ സൂപ്പർ കിംഗ്‌സിൽ തലമുറമാറ്റം, പുതിയ നായകനായി ജഡേജ

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (15:06 IST)
പതിനഞ്ചാമത് ഐപിഎൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനത്ത് നിന്നും പിന്മാറി എംഎസ് ധോനി. ടീമിനെ കഴിഞ്ഞ ഐപിഎല്ലിൽ ചാമ്പ്യ‌ന്മാരാക്കിയതിന് ശേഷമാണ് ധോനിയുടെ പിന്മാറ്റം. ടീം നിലനിർത്തിയ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാകും ചെന്നൈയുടെ പുതിയ നായകൻ.
 
ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചെന്നൈ നായകനായി എത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് രവീന്ദ്ര ജഡേജ. മഹേന്ദ്ര സിങ് ധോനിയെ കൂടാതെ സുരേഷ് റെയ്‌ന മാത്രമാണ് ചെന്നൈ നായകനായി കളിച്ചിട്ടുള്ളത്. 2012 മുതൽ  ചെന്നൈ ടീമിന്റെ ഭാഗമാണ് രവീന്ദ്ര ജഡേജ.
 
ചെന്നൈ നായകനായി 2008 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ 213 മത്സരങ്ങളാണ് ധോനി കളിച്ചത്.  ഇതിൽ 130 മത്സരങ്ങൾ വിജയിച്ചപ്പോൾ 81 എണ്ണത്തിൽ പരാജയപ്പെട്ടു. 61.55 ആണ് ധോനിയുടെ കീഴിൽ ചെന്നൈയുടെ വിജയശതമാനം.
 
220 ഐപിഎൽ മത്സരങ്ങളിൽ നിന്നും 39.55 ശരാശരിയിൽ 4746 റൺസാണ് ധോനിയുടെ സമ്പാദ്യം. പുറത്താവാതെ 84 റൺസാണ് ഉയർന്ന സ്കോർ. 23 അർധസെഞ്ചുറികളാണ് ഐപിഎല്ലിൽ താരം സ്വന്തം പേരിൽ എഴുതിചേർത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments