Webdunia - Bharat's app for daily news and videos

Install App

ധോണിയും കോഹ്‌ലിയും ഉന്നയിച്ച ആവശ്യം ഓസീസ് ക്രിക്കറ്റിലും പടരുന്നു; തുറന്നു പറഞ്ഞ് വാര്‍ണര്‍ രംഗത്ത്

ധോണിയും കോഹ്‌ലിയും ഉന്നയിച്ച ആവശ്യം ഓസീസ് ക്രിക്കറ്റിലും പടരുന്നു; തുറന്നു പറഞ്ഞ് വാര്‍ണര്‍ രംഗത്ത്

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (14:44 IST)
റൊട്ടേഷന്‍ രീതി ഫലവത്തായി നടപ്പാക്കി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും അതേ ആവശ്യവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും രംഗത്ത്.

തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്. രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിയുക എന്ന അഭിലാഷം മനസില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഞങ്ങള്‍ വിശ്രമം വേണമെന്ന് പറയില്ല. അക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ശ്രദ്ധിക്കേണ്ടതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

റൊട്ടേഷന്‍ രീതി നടപ്പാക്കേണ്ട സാഹചര്യം ഇപ്പോള്‍ ടീമിലുണ്ട്. താരങ്ങളുടെ മാനസികാവസ്ഥ അത്തരത്തിലാണ്. ബോര്‍ഡാണ് താരങ്ങളുടെ ഭാവി സംബന്ധിച്ച് അനുകൂല നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബാഷ് താരങ്ങള്‍ അന്താരാഷ്ട്ര കളിക്കാരേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. യുവാക്കള്‍ നിറഞ്ഞ ട്വന്റി-20  ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് ഇതിന് ഉദ്ദാഹരണമാണെന്നും വാര്‍ണര്‍ പറഞ്ഞു. ആഷസില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനോട് 4-1ന് ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് വാര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments