Webdunia - Bharat's app for daily news and videos

Install App

സ്കോട്ട്‌ലൻഡിന് മേൽ കാംഫെർ വെടിക്കെട്ട്, ത്രില്ലർ പോരാട്ടത്തിൽ അയർലൻഡിന് തകർപ്പൻ വിജയം

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:27 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം വിജയത്തിനുള്ള സ്കോട്ടിഷ് മോഹങ്ങൾ തകർത്ത് അയർലൻഡ്. വിൻഡീസിനെ അട്ടിമറിച്ചെത്തിയ സ്കോട്ട്‌ലൻഡിനെ 6 വിക്കറ്റിനാണ് അയർലൻഡ് തോൽപ്പിച്ചത്. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ് ഒരുഘട്ടത്തിൽ 9.3 ഓവറിൽ 61 ന് 4 എന്ന നിലയിൽ നിന്നാണ് അവിശ്വസനീയമായി തിരിച്ചുവന്നത്.
 
അഞ്ചാം വിക്കറ്റിൽ 119 റൺസിൻ്റെ കൂട്ടുക്കെട്ടുമായി തിളങ്ങിയ  കര്‍ടിസ് കാംഫെറും ജോര്‍ജ് ഡോക്‌റെല്ലുമാണ് അയര്‍ലന്‍ഡിന്‍റെ വിജയശില്‍പികള്‍. കര്‍ടിസ് 32 പന്തില്‍ 72* റണ്‍സുമായി പുറത്താകാതെ നിന്നു. 2 വിക്കറ്റും മത്സരത്തിൽ താരം വീഴ്ത്തിയിരുന്നു. വിൻഡീസിനെതിര കഴിഞ്ഞ മത്സരത്തിലെ ഹീറോ  ജോര്‍ജ് മന്‍സി നേരിട്ട രണ്ടാമത്തെ പന്തില്‍ ഒരു റണ്ണില്‍ പുറത്തായെങ്കിലും 55 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം 86 റൺസെടുത്ത മൈക്കൽ ജോൺസും 27 പന്തിൽ 37 റൺസെടുത്ത ക്യാപ്റ്റൻ റിച്ചീ ബെറിങ്ടണും 13 പന്തില്‍ പുറത്താകാതെ 17* റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌കുമാണ് സ്കോട്‌ലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 
 
ബാറ്റ് കൊണ്ട് തിളങ്ങിയ കർടിസ് കാംഫെർ 2 ഓവറിൽ 9 റൺസിന് 2 വിക്കറ്റ് സ്വന്തമാക്കി.ഗ്രൂപ്പ് ബിയിൽ അയർലൻഡിൻ്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ സിംബാബ്‌വെയോട് 31 റണ്‍സിന് അയര്‍ലന്‍ഡ് പരാജയപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments