Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൺഫ്യൂഷനുകളില്ല, പാകിസ്ഥാനെതിരെയുള്ള അന്തിമ ഇലവനെ പറ്റി ധാരണയായെന്ന് രോഹിത്

കൺഫ്യൂഷനുകളില്ല, പാകിസ്ഥാനെതിരെയുള്ള അന്തിമ ഇലവനെ പറ്റി ധാരണയായെന്ന് രോഹിത്
, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:39 IST)
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യമത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഒക്ടോബർ 23ന് മെൽബണിലാണ് ചിരവൈരികളുടെ പോരാട്ടം. കഴിഞ്ഞ ലോകകപ്പിലേറ്റ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോട് കൂടിയാകും ഇന്ത്യ മത്സരത്തിനിറങ്ങുക.
 
പാകിസ്ഥാനെതിരെ നിർണായക മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ എങ്ങനെയാകും എന്നതിൻ്റെ പറ്റി ആരാധകർക്കിടയിൽ ഇപ്പോഴും ചോദ്യങ്ങളുണ്ട്. എന്നാൽ പാകിസ്ഥാനെതിരെയുള്ള അന്തിമ ഇലവനിൽ തീരുമാനമായെന്ന സൂചനയാണ് നായകൻ രോഹിത് ശർമ നൽകുന്നത്. തൻ്റെ മനസിലെ പ്ലേയിങ് ഇലവനെ പറ്റി ധാരണയായെന്നും പ്ലേയിങ് ഇലവനിലുള്ള കളിക്കാരോട് ഇത് അറിയിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.
 
അവസാനനിമിഷത്തിനായി ഞാൻ കത്തുനിൽക്കാറില്ല. പാകിസ്ഥാനെതിരായ അന്തിമ ഇലവനെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. പ്ലേയിങ് ഇലവനിലെ താരങ്ങളോട് ഇത് അറിയിച്ചിട്ടുണ്ട്. ഇതിലൂടെ അവർക്ക് മത്സരത്തിന് തയ്യാറെടുക്കാനുള്ള സമയം ലഭിക്കും. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: ബുമ്രയ്ക്ക് ഏറ്റവും ഉചിതനായ പകരക്കാരൻ ഷമി തന്നെയെന്ന് സച്ചിൻ