വിവാദങ്ങൾ അവസാനിച്ചിട്ടില്ല? - വീണ്ടും വാർണർ
വാർണറുടെ പുതിയ വെളിപ്പെടുത്തൽ മറ്റൊരു വിവാദത്തിനുള്ള മുന്നോടിയോ?
Publish Date: Sun, 06 May 2018 (12:44 IST)
Updated Date: Sun, 06 May 2018 (12:46 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്യമം നടത്തിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിവാദത്തിലായിരുന്നു. സംഭവഹ്തിൽ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ വീണ്ടും കൺനീരൊഴുക്കി.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയെന്നും ആ പ്രവര്‍ത്തനം കൊണ്ട് ജീവിതത്തില്‍ വലിയ പാഠം പഠിച്ചുവെന്നും വാര്‍ണര്‍ എന്‍ടി ന്യൂസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കണ്ണീരണിഞ്ഞായിരുന്നു വാർണറുടെ കുറ്റസമ്മതം.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന താരം ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്രത്യക്ഷപ്പെടുന്നത്.
പന്തില്‍ കൃത്രിമം കാണിച്ചതിന് സ്റ്റീവ് സ്മിത്ത്, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരാണ് വാര്‍ണറിനൊപ്പം വിലക്കില്‍ കഴിയുന്നത്. നേരത്തെ ക്രിക്കറ്റിനെ വഞ്ചിച്ചുവെന്ന് കുറ്റസമ്മതം നടത്തി സ്മിത്തും വാര്‍ണറും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.