ഡി ആർ എസ് എന്നാൽ ധോണി റിവ്യൂ സിസ്റ്റം എന്നാണ് ആരാധകർ പറയാറുള്ളത്. കൃത്യമായ ധോണിയുടെ തീരുമനങ്ങൾ കൊണ്ടാണത്. ധോണി ഡി ആർ എസ് ഉപയോഗപ്പെടുത്തുമ്പോൽ തീരുമാനം കൃത്യമായിരുന്നു എന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആ കൃത്യത വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ധോണി ചെന്നൈ- കൊൽക്കത്ത മത്സരത്തിൽ.
ക്രിസ് ലിന്നിന്റെ വിക്കറ്റ് അമ്പയർ കുമാർ ധർമ്മസേന നിരസിച്ചതോടെ ധോണി ഡി ആർ എസ് ഉപയോഗപ്പെടുത്തുകയായിരുന്നു. കൊൽക്കത്തക്കായി ഓപ്പണിങ്ങിനിറങ്ങിയ സുനിൽ നരേയ്നും ക്രിസ് ലിന്നും ടീമിനായി മുകച്ച തുടക്കം നൽകുന്നതിനിടെ ലുങ്കി എൻഗിഡി എറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ പന്ത് ലിന്നിന്റെ പാടിൽ തട്ടി വാട്സന്റെ കൈകളിലേക്ക് ഒതുങ്ങുകയായിരുന്നു.
ധോണിയും വാട്സനും ബോളറും ഉടനെ തന്നെ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും കുമാർ ധർമ്മസേന ഇല്ലെന്ന മട്ടിൽ തലയാട്ടി. മൂന്നാം അമ്പയർ പക്ഷേ വിക്കറ്റ് തന്നെയെന്ന് തീർച്ചപ്പെടുത്തുകയായിരുന്നു. പന്ത് ബാറ്റിൽ ഉരസിയതിനു ശേഷമാണ് പാടിൽ തട്ടിയത്. നിർദേശം ലഭിച്ചതോടെ കുമാർ ധർമ്മസേന വിക്കറ്റ് വിളിച്ചു.