Publish Date: Mon, 16 Aug 2021 (15:03 IST)
Updated Date: Mon, 16 Aug 2021 (15:09 IST)
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പതിനൊന്നാമനായി ബാറ്റ് ചെയ്യേണ്ടി വന്ന ജെയിംസ് ആൻഡേഴ്‌സണ് തുടരെ ഷോർട്ട് പിച്ച് പന്തുകളാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയിൽ നിന്ന് നേരിടേണ്ടി വന്നത്. നാല് നോബോളുകൾ അടക്കം 10 ഡെലിവറികളായിരുന്നു ഒരൊറ്റ ഓവറിൽ ബുമ്ര എറിഞ്ഞത്.
ഇതിൽ ആദ്യ ഡെലിവറി ആൻഡേഴ്‌സന്റെ ഹെൽമറ്റിലിടിച്ചിരുന്നു. എന്നിട്ടും തുടരെ ഷോർട്ട് ബോളുകളാണ് ബുമ്ര ആൻഡേഴ്‌സണിന്റെ നേരെ എറിഞ്ഞത്. ഇതോടെ ബുമ്ര-ആൻഡേഴ്‌സൺ പോരാട്ടത്തിൽ കമന്റുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസമായ ഡെയ്‌ൽ സ്റ്റെയ്‌ൻ.
ബുമ്ര ബാറ്റ് ചെയ്യാൻ എത്തുമ്പോൾ തന്റെ ഊഴം ആൻഡേഴ്‌സൺ ചോദിച്ച് വാങ്ങിക്കുംഎന്നാണ് സ്റ്റെയ്‌ൻ പറയുന്നത്. 16 പന്തുകളാണ് ലോർഡ്‌സിലെ ഒന്നാം ഇന്നിങ്സിൽ ആൻഡേഴ്‌സൺ നേരിട്ടത്. ബുമ്രയാണ് വിറപ്പിച്ചതെങ്കിലും വിക്കറ്റ് മുഹമ്മദ് ഷമിയാണ് സ്വന്തമാക്കിയത്.