Publish Date: Mon, 27 Jun 2022 (20:14 IST)
Updated Date: Mon, 27 Jun 2022 (20:17 IST)
ടി20 പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ഭുവനേശ്വർ കുമാർ. അയർലൻഡിനെതിരായ കളിയിൽ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഭുവിയുടെ നേട്ടം. ടി20 പവർപ്ലേയിൽ ഇതുവരെ 34 വിക്കറ്റുകളാണ് ഭുവി നേടിയത്. 33 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ വിൻഡീസ് സ്പിന്നർ സാമുവൽ ബദ്രി,ന്യൂസിലൻഡ് പേസർ ടിം സൗത്തി എന്നിവരെയാണ് ഭുവി മറികടന്നത്.
പവർപ്ലേയിൽ 27 വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അൽ ഹസനാണ് ഇവർക്ക് പിന്നിലുള്ളത്. 62 ഇന്നിങ്ങ്സുകളായി 5.53 ഇക്കോണമി നിരക്കിൽ 804 ഡെലിവറികളാണ് ഭുവി എറിഞ്ഞത്. 134 പവർപ്ലേ ഓവറുകളാണ് ഭുവി എറിഞ്ഞത്. അയർലൻഡിനെതിരാായ മത്സരത്തിൽ 3 ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ഭുവി ഒരു വിക്കറ്റ് വീഴ്ത്തിയത്.