Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത അലസന്‍; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് പന്ത്

അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത അലസന്‍; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് പന്ത്
, വെള്ളി, 17 ജൂണ്‍ 2022 (20:13 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ അലസമായി വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യന്‍ നായകന്‍ റിഷഭ് പന്ത്. കേശവ് മഹാരാജിന്റെ പന്തില്‍ പ്രത്തോറിയസിന് ക്യാച്ച് നല്‍കിയാണ് പന്ത് പുറത്തായത്. 23 പന്തില്‍ 17 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. 
 
അലസമായ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുകയാണ് പന്ത് ചെയ്തത്. ഓഫ് സ്റ്റംപിന്റെ പുറത്തേക്കുള്ള പന്ത് ഫുള്‍ സ്‌ട്രെച്ച് ചെയ്ത് കളിക്കാന്‍ നോക്കിയതാണ് പന്ത്. കളിക്കാതെ ലീവ് ചെയ്യേണ്ടിയിരുന്ന പന്തായിരുന്നു അത്. വൈഡാകാന്‍ സാധ്യതയുള്ള പന്തില്‍ ബാറ്റ് വെച്ച് ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. 
 
ഓഫ് സൈഡില്‍ കെണിയൊരുക്കിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ സ്ഥിരമായി പന്തിനെ വീഴ്ത്തുന്നത്. ഈ മത്സരത്തിലും അത് തുടര്‍ന്നു. അനുഭവങ്ങളില്‍ നിന്ന് പന്ത് പഠിക്കുന്നില്ല എന്നാണ് നാലാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്റെ വിക്കറ്റ് നഷ്ടമായ ശേഷം കമന്ററി ബോക്‌സില്‍ നിന്ന് സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. നേരത്തെ കഴിഞ്ഞ മൂന്ന് കളികളിലും ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് ലൈനിലുള്ള പന്ത് കളിച്ച് കവറില്‍ ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ നായകന്റെ വിക്കറ്റ് നഷ്ടമായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മയമൊക്കെ വേണ്ടെ ജോസേട്ടാ.. ഹോളണ്ടിനെ കശാപ്പ് ചെയ്‌ത് ഇംഗ്ലണ്ട് പട, ഏകദിനത്തിലെ ഏറ്റവും ഉയർന്ന് സ്കോർ!