Ben Stokes: ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് - ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് ബൗൾ ചെയ്തുകൊണ്ടിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്

നെൽവിൻ വിൽസൺ
തിങ്കള്‍, 29 ജൂണ്‍ 2026 (07:43 IST)
Ben Stokes: ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജിൽ പുരോഗമിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു ശേഷം താൻ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണെന്ന് ബെൻ സ്റ്റോക്‌സ് അറിയിച്ചു. 
 
ഇംഗ്ലണ്ട് - ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സ് ബൗൾ ചെയ്തുകൊണ്ടിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 35 കാരനായ സ്റ്റോക്‌സ് 15 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനു ഫുൾസ്റ്റോപ്പിടുമ്പോൾ ഇംഗ്ലണ്ടിന്റെ ഒരു സുവർണ കാലഘട്ടത്തിനു കൂടിയാണ് അവസാനമാകുന്നത്. 
 
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം തുടങ്ങുന്നതിനു മുൻപാണ് സ്റ്റോക്‌സ് തന്റെ വിരമിക്കൽ വിവരം ഇംഗ്ലണ്ട് ക്രിക്കറ്റിനെ ഔദ്യോഗികമായി അറിയിച്ചത്. മൂന്നാം ദിനം കളി അവസാനിച്ച ശേഷം ഡ്രസിങ് റൂമിൽ വെച്ച് സ്റ്റോക്‌സ് സഹതാരങ്ങളോടു ഇങ്ങനെ പറഞ്ഞു, ' നിങ്ങളുടെ ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ അവസാന രണ്ട് ദിവസമാണ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം എന്റെ അവസാന രണ്ട് ദിവസങ്ങൾ. എല്ലാവർക്കും നന്ദി,' 
 
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി 7,273 റൺസും 252 വിക്കറ്റുകളും സ്റ്റോക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് നേടിയത് ബെൻ സ്‌റ്റോക്‌സിന്റെ നിർണായക പ്രകടനത്തിലൂടെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi: പ്രായമെല്ലാം വെറും നമ്പർ മാത്രം; വമ്പൻ നേട്ടവുമായി ഇന്ത്യയുടെ 'കുട്ടി'

Shreyas Iyer: 'ആശ്വാസ ജയം'; തുടർച്ചയായ തോൽവികൾക്കു ശേഷം ശ്രേയസിന് ജീവവായു

India vs Zimbabwe 1st T20I: സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ടി20, ടോസ് ഇന്ത്യക്ക്

എതിരാളികൾ സിംബാബ്‌വെ, വിജയവഴിയിൽ തിരിച്ചെത്തുമോ ഇന്ത്യ, ശ്രേയസിന് നിർണായകം

FIFA World Cup 2026 Best 11: റൊണാൾഡോ ഔട്ട്, മെസി തന്നെ താരം

അടുത്ത ലേഖനം
Show comments