Select Your Language

Notifications

webdunia
webdunia
webdunia
webdunia

തല്ലുണ്ടാക്കിയവർ പുറത്ത്; ഓവൽ ടെസ്റ്റിൽ റൂട്ട് നയിക്കും, സ്‌റ്റോക്‌സും അറ്റ്കിൻസണും ഇല്ല

അന്വേഷണം നടക്കുന്നതിനാൽ സ്റ്റോക്‌സിനെയും അറ്റ്കിൻസണിനെയും രണ്ടാം ടെസ്റ്റിലേക്കുള്ള സെലക്ഷൻ ഉൾപ്പെടുത്തിയിരുന്നില്ല

ഇന്ത്യ ശക്തമായ ടീമാണ് – ബെൻ സ്റ്റോക്സ്,ക്രിക്കറ്റ് ഇന്ത്യ ഇംഗ്ലണ്ട് 2025,ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര,Ben Stokes on India team,India not a weak side Ben Stokes,England skipper praises India,Ben Stokes cricket statement
നിശാക്ലബിൽ തല്ലുണ്ടാക്കിയതിനു ആരോപണ വിധേയരായ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെയും പേസർ ഗസ് അറ്റ്കിൻസണിനെയും ഒഴിവാക്കി ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീം. ഓവൽ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ജോ റൂട്ട് നയിക്കും. 
 
ഒന്നാം ടെസ്റ്റിലെ വിജയത്തിനു ശേഷം നിശാക്ലബിൽ ആഘോഷപ്രകടനം നടത്തവെയാണ് ഇംഗ്ലണ്ട് താരങ്ങൾ നിശാക്ലബിലുണ്ടായിരുന്ന മറ്റു ചിലരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇതിനു പിന്നാലെ സ്റ്റോക്‌സിനും അറ്റ്കിൻസണുമെതിരെ വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 
 
അന്വേഷണം നടക്കുന്നതിനാൽ സ്റ്റോക്‌സിനെയും അറ്റ്കിൻസണിനെയും രണ്ടാം ടെസ്റ്റിലേക്കുള്ള സെലക്ഷൻ ഉൾപ്പെടുത്തിയിരുന്നില്ല. 
 
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, റഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബക്കർ, ഷോയ്ബ് ബഷീർ, ജേക്കബ് ബെതേൽ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്‌സ്, ബെൻ ഡക്കറ്റ്, മാത്യു ഫിഷർ, എമിലിയോ ഗേ, ജെയിംസ് റ്യു, ഒലി റോബിൻസൺ, ജാമി സ്മിത്ത്, ജോഷ് ടംഗ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ