Daily Horoscope
✕

222 എടുത്തിട്ടും തിരിച്ചടിച്ചു; നാണംകെട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍, വീണ്ടും മാക്‌സ്വെല്‍ മാജിക്ക്

മാക്‌സ്വെല്‍ 48 പന്തില്‍ എട്ട് ഫോറും എട്ട് സിക്‌സും സഹിതം 104 റണ്‍സുമായി പുറത്താകാതെ നിന്നു

Webdunia
ബുധന്‍, 29 നവം‌ബര്‍ 2023 (09:28 IST)
ഇന്ത്യന്‍ പിച്ചുകളോടുള്ള ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രണയം തുടരുന്നു ! ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മറുപടിയായി അതിനേക്കാള്‍ കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് മാക്‌സ്വെല്‍ ഒരുക്കിയത്. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന മാക്‌സ്വെല്‍ ആണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുന്നു.
 
മാക്‌സ്വെല്‍ 48 പന്തില്‍ എട്ട് ഫോറും എട്ട് സിക്‌സും സഹിതം 104 റണ്‍സുമായി പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 18 പന്തില്‍ 35 റണ്‍സ് നേടി. നായകന്‍ മാത്യു വെയ്ഡ് 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന് മാക്‌സ്വെല്ലിന് മികച്ച പിന്തുണ നല്‍കി. പ്രസിത് കൃഷ്ണ നാല് ഓവറില്‍ 68 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനും സാധിച്ചില്ല. രവി ബിഷ്‌ണോയ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 
 
ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 22 റണ്‍സ് നേടിയത്. ഗെയ്ക്വാദ് 57 പന്തില്‍ 13 ഫോറും ഏഴ് സിക്‌സും സഹിതം 123 റണ്‍സ് നേടി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 39 റണ്‍സും തിലക് വര്‍മ പുറത്താകാതെ 31 റണ്‍സും നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഗ്രൗണ്ടില്‍ കാണിച്ചത് നിങ്ങളുടെ സംസ്‌കാരം, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയാഘോഷത്തെ വിമര്‍ശിച്ച് മുഹമ്മദ് യൂസഫ്

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശവാർത്ത; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

England vs Spain : സ്‌പെയിനിന്റെ 43 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് ഇംഗ്ലണ്ട്, മാഡ്രിഡില്‍ പത്ത് പേരുമായി പൊരുതി വിജയിച്ചു

Rohit Sharma: ലോകകപ്പ് കളിക്കാൻ ഈ ഫോം മതിയോ? രോഹിത്തിന്റെ സാധ്യത തുലാസിൽ

ഏകദിനത്തിൽ 50 ഫിഫ്റ്റി, റെക്കോർഡ് നേട്ടമിട്ട് ജോ റൂട്ട്

അടുത്ത ലേഖനം
Show comments