Webdunia - Bharat's app for daily news and videos

Install App

അടുത്ത കളി ഇന്ത്യ ജയിക്കും, പരമ്പരയും; രോഹിത് ശര്‍മ കളിയിലെ താരമാകും!

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (11:47 IST)
നാലാം ഏകദിനം ഇന്ത്യ കൈവിട്ടത് ആരാധകര്‍ക്ക് സമ്മാനിച്ച നിരാശ ചെറുതൊന്നുമല്ല. ഇന്ത്യ ഉറപ്പാക്കിയ വിജയമാണ് ഓസ്ട്രേലിയ അവരുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് പിടിച്ചെടുത്തത്. ആഷ്‌ടന്‍ ടേണര്‍ അക്ഷരാര്‍ത്ഥത്തില്‍ ടൊര്‍ണാഡോ പോലെ ആഞ്ഞടിച്ചപ്പോള്‍ വിജയം ഇന്ത്യയില്‍ നിന്ന് അകന്നുമാറുകയായിരുന്നു.
 
എന്നിരുന്നാലും അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യ ഉറപ്പായും വിജയിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് അവര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. കുറച്ചുനാളായി ക്ലിക്കാകാതിരുന്ന ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം നാലാം ഏകദിനത്തില്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതാണ് അതിലൊന്ന്.
 
രോഹിത് ശര്‍മയും ശിഖര്‍ ധവാനും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ശിഖര്‍ ധവാനായിരുന്നു കൂടുതല്‍ അപകടകാരി. എങ്കിലും അവസാന ഏകദിനം രോഹിത് ശര്‍മയുടേതായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഹിറ്റ്മാന്‍ ആഞ്ഞടിക്കുമെന്നും ആദ്യം ബാറ്റ് ചെയ്താല്‍ പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുമെന്നും രണ്ടാമതാണ് ബാറ്റിംഗെങ്കില്‍ കളി ഒറ്റയ്ക്ക് ജയിപ്പിക്കാനാവുന്ന പ്രകടനം രോഹിത്ശര്‍മ നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.
 
ഈ പരമ്പരയില്‍ ഇതിനോടകം തന്നെ രണ്ട് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ വിരാട് കോഹ്‌ലി കൂടി അവസാന ഏകദിനത്തില്‍ ഫോമിലായാല്‍ പരമ്പര ഇന്ത്യയ്ക്ക് ഉറപ്പാണ്. മൊഹാലിയിലെ പിച്ച് പോലെ ആയിരിക്കില്ല എപ്പോഴും കാര്യങ്ങള്‍. മൊഹാലിയില്‍ പൊതിരെ തല്ലുകിട്ടിയെന്നുവച്ച് ഭുവനേശ്വര്‍ കുമാറിനെ എഴുതിത്തള്ളാനാവില്ല. അവസാന ഏകദിനത്തില്‍ ബൂമ്രയും ഭുവനേശ്വര്‍ കുമാറും ഓസീസിനെ വെള്ളം കുടിപ്പിക്കുമെന്നും ആരാധകര്‍ പറയുന്നു.
 
എം എസ് ധോണി വിക്കറ്റിന് പിന്നിലില്ലാത്തതിന്‍റെ ക്ഷീണം ചെറുതൊന്നുമല്ല. എങ്കിലും അഞ്ചാം ഏകദിനത്തില്‍ ഋഷഭ് പന്ത് മികച്ച പെര്‍ഫോമന്‍സ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോ റൂട്ട് ഇംഗ്ലണ്ട് നായകൻ; ഫ്‌ളമിങ് പരിശീലകൻ

ലോകകപ്പ് സ്‌ക്വാഡിന്റെ എണ്ണം ഉയര്‍ത്തണം, ലോകകപ്പിന് മുന്‍പെ ആവശ്യവുമായി ഓസ്‌ട്രേലിയന്‍ പരിശീലകന്‍

ക്രിക്കറ്റിന് പിന്നാലെ ഹോക്കി ജേഴ്സിയും കാവിയടിച്ചു, ജേഴ്സി കളർ മാറ്റിയതിനെ വിമർശിച്ച് മുൻ നായകൻ

നാണംകെട്ട കോലി, രക്ഷകനായി രഹാനെ; പിന്നെ സംഭവിച്ചത് ചരിത്രം

രോഹിത്ത് ലോകകപ്പിൽ കളിക്കുമോ?, വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗില്ലെന്ന് മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments