Webdunia - Bharat's app for daily news and videos

Install App

ആ സിക്‍സിലുണ്ട് ധോണിയെന്ന നായകന്‍ !

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (20:15 IST)
എല്ലാ പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയാനേ ധോണി ശീലിച്ചിട്ടുള്ളൂ. അത് റോയല്‍‌ ചലഞ്ചേഴ്സിനെതിരായ കളിയിലും ധോണി പുറത്തെടുത്തു. എഴുപതുറണ്‍സ് അടിച്ചുകൂട്ടിയ ആ ബാറ്റിംഗ് വെടിക്കെട്ടിനെ മറക്കാമെന്നുവച്ചാലും ഒരു ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ നിന്ന് അവസാന ഓവറിലെ ആ പടുകൂറ്റന്‍ സിക്സര്‍ ഒരിക്കലും മായില്ല.
 
മഹേന്ദ്രസിംഗ് ധോണി എന്ന നായകയും കളിക്കാരനെയും കുറിച്ച് ഇനിയെന്തെങ്കിലും സംശയം ബാക്കിയുണ്ടോ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നതാണ് വൈഡ് ലോംഗ് ഓണിലൂടെ പറന്നകന്ന് ഗ്യാലറിയില്‍ വിശ്രമിച്ച ആ ഷോട്ട്. ഇനിയും എഴുതിത്തള്ളാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ശ്രമിക്കാം. ധോണി തന്‍റെ തന്‍റെ ക്രിക്കറ്റ് ജീവിതം ആസ്വദിച്ച് ജീവിക്കുന്നത് വരെ വിമര്‍ശകര്‍ക്ക് ജയിക്കാന്‍ പക്ഷേ, ഒരു സാധ്യതയും കാണുന്നില്ല.
 
ബാംഗ്ലൂരിനെതിരായ കളിയില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയവര്‍ വേറെയുമുണ്ടായിരുന്നു. ബാംഗ്ലൂരിന്‍റെ ഡീകോക്കും ഡിവില്ലിയേഴ്സും നടത്തിയ പ്രകടനത്തെ കാണാതിരിക്കാനാവില്ല. അമ്പാട്ടി റായിഡു ചെന്നൈക്ക് വേണ്ടി നടത്തിയ പോരാട്ടം മറക്കാനാവില്ല. പക്ഷേ, ധോണിയെന്ന ഇതിഹാസം ഉയര്‍ത്തിയ ആ ഒരൊറ്റ സിക്സറിന്‍റെ ഘോഷത്തില്‍ മറ്റുള്ള സ്ഫോടനങ്ങളുടെയെല്ലാം നിറം മങ്ങിപ്പോയി.
 
34 പന്തുകളില്‍ നിന്നായിരുന്നു ധോണി 70 അടിച്ചത്. ധോണിയുടെ കാലം കഴിഞ്ഞിട്ടില്ല, എന്നല്ല, ധോണിയുടെ കാലം തുടങ്ങുന്നതേയുള്ളൂ എന്നുവേണം ഓരോ പന്തുകളെയും ധോണി പ്രഹരിച്ച വിധത്തില്‍ നിന്ന് മനസിലാക്കാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാകും 2026ലെ മികച്ച ഫുട്ബോളർ, ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ മെസ്സിയില്ല, സാധ്യത ഈ 3 താരങ്ങൾക്ക്

സൗത്ത് സോൺ 336 ന് ഓൾഔട്ട്; ഈസ്റ്റ് സോണിന് 372 റൺസ് ലീഡ്

ജസ്റ്റ് മിസ്സ്... പഞ്ചാബ് ടി20 കപ്പിൽ 64 പന്തിൽ 173 റൺസുമായി നമൻ ധിർ വിളയാട്ടം, ഗെയ്‌ലിനെ മറികടക്കാനായില്ല

'തൊടില്ല ഒരുത്തനും'; ആസ്തിയിൽ ബിസിസിഐ 'വൻ റിച്ച്', തൊട്ടുപിന്നിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ

അടുത്ത ലേഖനം
Show comments