Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 11പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

ശ്രീനു എസ്
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (13:25 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 11പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നരുവാമൂട് സ്വദേശി ആല്‍ബി(20), മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍(70), പൂന്തുറ സ്വദേശി ശശി(60), ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍(75), മണക്കാട് സ്വദേശി ഡോ. എം.എസ് അബ്ദീന്‍(72), വെമ്പായം സ്വദേശിനി ഓമന(62), ആനയറ സ്വദേശി ശശി(74), കൊടുവഴന്നൂര്‍ സ്വദേശിനി സുശീല(60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍(67), വള്ളക്കടവ് സ്വദേശി റോബര്‍ട്ട്(72), വള്ളക്കടവ് സ്വദേശിനി റഹിയ ബീവി(56) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 
 
875 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 700 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 357 പേര്‍ സ്ത്രീകളും 518 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 102 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുപ്പതുകളിൽ സ്ത്രീകളിൽ കാണുന്ന ചില മാറ്റങ്ങൾ

നിങ്ങള്‍ ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യും, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറയും!

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണമെന്ന് പറയാൻ കാരണം എന്ത്?

ശരീരഭാരം കുറയുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാം; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments