Publish Date: Wed, 05 Aug 2020 (18:18 IST)
Updated Date: Wed, 05 Aug 2020 (18:57 IST)
ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എസ്പി ബാലസുബ്രമണ്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസമായി പനിയും ജലദോഷവും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ചികിത്സ തുടരാമായിരുന്നെന്നും എന്നാല്‍ വീട്ടുകാരുടെ സുരക്ഷ കണക്കിലെടുത്ത് താന്‍ സ്വയം ആശുപത്രിയിലേക്ക് മാറുകയായിരുന്നെന്നും ബാലസുബ്രമണ്യം പറഞ്ഞു. തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.