Publish Date: Wed, 05 Aug 2020 (16:18 IST)
Updated Date: Wed, 05 Aug 2020 (16:21 IST)
സ്വന്തം പിതാവിനെ വധിച്ച കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ കുത്തിക്കൊന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രവി എന്നയാളെ കല്ലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായിരുന്ന പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധന്‍ (54) എന്നയാളെയാണ് രവിയുടെ മകന്‍ വരാന്തരപ്പള്ളി രതീഷ് (36) ചൊവ്വാഴ്ച കുത്തിക്കൊന്നത്.
കഴിഞ്ഞ ദിവസം സന്ധ്യയോടെ മൂന്നംഗ സംഘത്തോടൊപ്പം ഓട്ടോയില്‍ വന്നിറങ്ങിയ രവി കള്ളുഷാപ്പില്‍ ഇരുന്ന സുധനെ വിളിച്ചിറക്കിയാണ് കുത്തിക്കൊന്നത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയായ രവിയെ ഓടിച്ചിട്ടുപിടിച്ചു. വരാന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ സ്ഥിരം പുള്ളികളില്‍ ഒരാളാണ് രതീഷ്.
ചാലക്കുടി ഡി.വൈ.എസ് .പി സന്തോഷിന്റെ നേതൃത്വത്തിലുള്ള പുതുക്കാട് പോലീസ് പിടിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
എ കെ ജെ അയ്യര്‍
Publish Date: Wed, 05 Aug 2020 (16:18 IST)
Updated Date: Wed, 05 Aug 2020 (16:21 IST)