Publish Date: Wed, 28 Oct 2020 (08:05 IST)
Updated Date: Wed, 28 Oct 2020 (08:07 IST)
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7665 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച ജില്ലയില്‍ 337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 79535 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 77274 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 322 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 430 സാമ്പിളുകള്‍ അയച്ചു. 24581 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 16679 പേര്‍ രോഗമുക്തി നേടി. ഇനി 1163 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 165694 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 912 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15967 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.