സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസര്‍

ശ്രീനു എസ്
ചൊവ്വ, 4 മെയ് 2021 (08:40 IST)
ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസറെ വീതം നിയോഗിക്കും. വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. 
 
സംസ്ഥാന വനിതാ സെല്ലിലെ വനിതാ പോലീസുകാരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. വനിതാ സെല്‍ എസ്പി പരമാവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി കണ്ടെത്തും. ഈ ജോലികള്‍ക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടില്‍ തന്നെ നിയോഗിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളാകാന്‍ തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

അടുത്ത ലേഖനം
Show comments