സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചു

ശ്രീനു എസ്
വ്യാഴം, 8 ജൂലൈ 2021 (13:32 IST)
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്.
 
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments