രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു; കൂടുതല്‍ പേര്‍ ഉത്തര്‍പ്രദേശില്‍

ശ്രീനു എസ്
തിങ്കള്‍, 15 ഫെബ്രുവരി 2021 (14:36 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു. ഇതുവരെ 82,63,858 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 8,58,602പേരാണ് ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കേരളത്തില്‍ 3,56,322പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
 
അതേസമയം കേരളത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്നുമുതല്‍ രണ്ടാം ഡോസ് നല്‍കി തുടങ്ങുന്നത്. ജനുവരി 16മുതലാണ് രാജ്യത്തുടനീളം കൊവിഡ് വാക്‌സിനേഷന്റെ ആദ്യ റൗണ്ട് ഡോസ് നല്‍കിത്തുടങ്ങിയത്. 
 
രാജ്യത്ത് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,55,732 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി  ആറുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,06,21,220 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,39,637 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 82,85,295 പേര്‍ ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പ് കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളോ?

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

അമിതമായി ചിന്തിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം

'എനിക്ക് മുമ്പ് പ്രമേഹമുണ്ടായിരുന്നു': 20 കിലോ ഭാരം കുറച്ചതും മരുന്നുകളില്‍ നിന്ന് മുക്തനായതും എങ്ങനെയെന്ന് വെളിപ്പെടുത്തി അമിത് ഷാ

അടുത്ത ലേഖനം
Show comments