Publish Date: Mon, 15 Feb 2021 (13:02 IST)
Updated Date: Mon, 15 Feb 2021 (13:04 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18സംസ്ഥാനങ്ങളിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം രാജ്യവ്യാപകമായി 90 മരണങ്ങളാണ് രാജ്യത്ത് കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 11,649 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഒന്‍പതുലക്ഷ കടന്നു. 1,09,16,589 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇന്ന് രോഗമുക്തരുടെ എണ്ണം കുറവാണ്. 9,489 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,55,732 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ആറുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,06,21,220 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,39,637 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.