കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്‍ ഒക്ടോബറോടെ വിതരണത്തിനെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീനു എസ്
വ്യാഴം, 4 ഫെബ്രുവരി 2021 (13:38 IST)
110 കോടി കൊവിഡ് വാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സ്‌കീമില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യും. ആസ്ട്രാസെനക്കാ നിര്‍മിക്കുന്ന പുതിയ വാക്സിനായ നോവോവാക്സ് ആണ് വിതരണം ചെയ്യുന്നത്. ജനിതകമാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിനാണ് നോവോവാക്സ്. ഒരു ഡോസിന് മൂന്ന് ഡോളര്‍ നിരക്കിലാണ് വാക്സിന്‍ നല്‍കുന്നത്. ഇത് ഇന്ത്യന്‍ വിലയില്‍ 218 രൂപവരും. 
 
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കാകും വാക്സിന്‍ നല്‍കുകയെന്ന് യുനിസെഫ് ചീഫ് ഹെന്റിറ്റ ഫോര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സ്‌കീമിലൂടെ ലോകത്തെ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് രണ്ടുബില്യണ്‍ കൊവിഡ് വാക്സിന്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
 
നോവോവാക്സിന്‍ ജൂണ്‍ മാസത്തോടെയാകും ലഭ്യമാകുന്നത്. അതേസമയം കുട്ടികള്‍ക്കായുള്ള വാക്സിന്‍ ഒക്ടോബര്‍ മാസത്തോടെ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. കൊഡാജെനിക്സ് കമ്പനിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

അമിതമായി ചിന്തിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം

'എനിക്ക് മുമ്പ് പ്രമേഹമുണ്ടായിരുന്നു': 20 കിലോ ഭാരം കുറച്ചതും മരുന്നുകളില്‍ നിന്ന് മുക്തനായതും എങ്ങനെയെന്ന് വെളിപ്പെടുത്തി അമിത് ഷാ

ഈ ലക്ഷണങ്ങളെ വെറുതെ വിടരുത്; വൃക്ക സംബന്ധമായ രോഗങ്ങളെ സൂക്ഷിക്കുക

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കാരണം ഇതായിരിക്കാം

അടുത്ത ലേഖനം
Show comments