Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണപ്പെട്ടത് 162 ഡോക്ടര്‍മാരെന്ന് കേന്ദ്രം; 734 ആണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

മരണപ്പെട്ടത് 162 ഡോക്ടര്‍മാരെന്ന് കേന്ദ്രം; 734 ആണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ശ്രീനു എസ്

, വ്യാഴം, 4 ഫെബ്രുവരി 2021 (13:33 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം സംബന്ധിച്ച സര്‍ക്കാരിന്റെ ഡേറ്റയെ തള്ളി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് കൊവിഡ് മൂലം രാജ്യത്ത് 162 ഡോക്ടര്‍മാരാണ് മരണപ്പെട്ടതെന്നാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിസ്സംഗമായ ഈ വിവരത്തില്‍ അപലപിക്കുന്നതായി ഐഎംഎ പറഞ്ഞു. 734 ഡോക്ടര്‍മാരാണ് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ വെടിഞ്ഞതെന്ന് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.
 
ഇതില്‍ 431 ഡോക്ടര്‍മാരും രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്. കൂടാതെ മരിച്ചവരില്‍ 25 ഡോക്ടര്‍മാരും 35 വയസിനു താഴെപ്രായമുള്ളവരാണ്. ചൊവ്വാഴ്ച രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് മൂലമുള്ള മരണസംഖ്യ പറഞ്ഞത്. 162 ഡോക്ടര്‍മാരും 107നേഴ്സുമാരും 44 ആശാ വര്‍ക്കര്‍മാരും രോഗം മൂലം മരണപ്പെട്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സര്‍ക്കാരിന്റെ കണക്ക് ഞെട്ടല്‍ ഉണ്ടാക്കിയതായി ഐഎംഎ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ കേസ് എടുത്തത് മാസ്‌ക് ധരിക്കത്ത 12546 പേര്‍ക്കെതിരെ