Publish Date: Wed, 24 Nov 2021 (12:00 IST)
Updated Date: Wed, 24 Nov 2021 (12:02 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,283 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 10,949 പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുണ്ട്. 437 പേര്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,11,481 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് കഴിഞ്ഞ 537 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.