Publish Date: Sat, 22 Jan 2022 (11:09 IST)
Updated Date: Sat, 22 Jan 2022 (11:13 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,37,704 പേര്‍ക്ക്. കൂടാതെ 2,42,676 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. പുതിയതായി 488 പേരുടെ മരണമാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളെ അപേക്ഷിച്ച് 9,550 രോഗികളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 21,13,365 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ്. ഇതുവരെ 10,050 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.