Publish Date: Thu, 20 Jan 2022 (10:01 IST)
Updated Date: Thu, 20 Jan 2022 (10:04 IST)
രാജ്യത്ത് 3,17,532 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,23,990 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം മൂലം 491 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,24,051 ആണ്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 9,287 ആയി.